KSDLIVENEWS

Real news for everyone

39 കിലോമീറ്റർ ദേശീയപാത വികസനത്തിനു 1703 കോടി രൂപ; അടുക്കത്ത്ബയലിൽ അടിപ്പാത, സമരവും സമ്മർദവും ഇടപെടലും ഫലം കണ്ടു

SHARE THIS ON

“കാസർകോട് ∙ നഗരത്തിൽ അടുക്കത്ത്ബയൽ ദേശീയപാതയിൽ ഗവ.സ്കൂളിനു സമീപം അടിപ്പാത നിർമാണത്തിനു ഇന്നു തുടക്കം കുറിക്കും. വിദ്യാർഥികളും നാട്ടുകാരും രാഷ്ട്രീയ, പൊതു സംഘടനകളും ഉൾപ്പെടെ കർമ സമിതി നേതൃത്വത്തിൽ നടത്തിയ സമരവും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും അധികൃതരുടെയും സമ്മർദവും ഇടപെടലുമാണു അടിപ്പാത അനുവദിക്കാൻ ഇടയായത്. 7 മീറ്റർ വീതിയും 2.5.മീറ്റർ ഉയരവും ഉണ്ടാകും. അണങ്കൂരിലും ഇതേ അടിസ്ഥാനത്തിൽ അടിപ്പാത നിർമാണം താമസിയാതെ ആരംഭിക്കും. ഇതിനുള്ള ഔദ്യോഗിക അറിയിപ്പ് കാത്തിരിക്കുകയാണ് നിർമാണ കമ്പനി അധികൃതർ. ഇതും യാഥാർഥ്യമാകുന്നതോടെ അണങ്കൂരിൽ ദേശീയപാതയുടെ ഇരു ഭാഗത്തുമുള്ള 9 വാർഡുകളിലെയും ജനങ്ങൾക്കും മറ്റു യാത്രികർക്കും ഉള്ള ആശങ്ക അകലും. പ്രധാന ഇടറോഡുകളിൽ നിന്നു സർവീസ് റോഡിലേക്കു കടക്കാനും തിരികെ പ്രവേശിക്കാനുമുള്ള സൗകര്യം നിലനിർത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിലുള്ള സൗകര്യം ഒഴിവാക്കി ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ ഇതു വഴിയുളള വാഹന യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുക മാത്രമല്ല വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കർണാടക അതിർത്തിയിൽ നിന്നുള്ള ആദ്യ റീച്ചാണു തലപ്പാടി – ചെങ്കള ദേശീയപാത വികസനം. 39 കിലോമീറ്റർ ദേശീയപാത വികസനത്തിനു 1703 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അതിൽ 600 കോടി രൂപയുടെ പണി 2 ദിവസത്തിനകം പൂർത്തിയാകുമെന്നാണു പാത വികസനം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറയുന്നത്. അടുത്ത വർഷം മേയിൽ ദേശീയപാത വികസനം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണു പണി നടക്കുന്നത്. 39 കിലോമീറ്ററിൽ 2 മേൽപാത, 16 അടിപ്പാത, 2 ഫ്ലൈഓവർ, 4 വലിയ പാലം, 4 ചെറിയ പാലം എന്നിവയുണ്ട്.സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നിർമാണത്തിൽ പല ഇടങ്ങളിലായി പദ്ധതി ഉടൻ പൂർത്തിയായി വരുന്നുണ്ട്. പ്രധാന പാതയും സർവീസ് റോഡും വിവിധ ഇടങ്ങളിലായി പൂർത്തിയായിട്ടുണ്ട്” https://www.manoramaonline.com/district-news/kasargod/2023/03/01/kasargod-adkathbail-construction-of-the-underpass-started-today.html#:~:text=%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%20%E2%88%99%20%E0%B4%A8%E0%B4%97%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD%20%E0%B4%85%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AC%E0%B4%AF%E0%B5%BD%20%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%AF%E0%B4%BF%E0%B5%BD,%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%A7%20%E0%B4%87%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%20%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!