KSDLIVENEWS

Real news for everyone

മാങ്കുളത്ത് 3 കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രയ്‌ക്കെത്തിയവര്‍

SHARE THIS ON

ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!