KSDLIVENEWS

Real news for everyone

വീട്ടമ്മയുടെ കഴുത്തിൽ തോക്കും കത്തിയും വെച്ച് കവർച്ചാശ്രമം; യുവാവ് പിടിയിൽ

SHARE THIS ON

തച്ചമ്പാറ: മുള്ളത്തുപാറയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വീട്ടമ്മയുടെ കഴുത്തിൽ തോക്കും കത്തിയും വെച്ച് കവർച്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി.

പാലക്കാട് പറക്കുന്നം സ്വദേശി ജാഫറലിയാണ്‌ (38) പോലീസ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം.

യുവാവിനെ നാട്ടുകാർ പിടികൂടിയപ്പോൾ

മുള്ളത്തുപാറയിലെ വീട്ടിലെത്തിയ ജാഫറലി വീട്ടമ്മയുടെ കഴുത്തിൽ കത്തി വെക്കുകയും തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആഭരണങ്ങൾ കവരാനും ശ്രമിച്ചു. വീട്ടമ്മ ബഹളം വെച്ചതിനെത്തുടർന്ന് സമീപവാസികളും നാട്ടുകാരും ഓടിക്കൂടി ഇയാളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇയാളിൽനിന്ന് എയർ ഗൺ, കമ്പിപ്പാര, കത്തി എന്നിവ കണ്ടെടുത്തതായി കല്ലടിക്കോട് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!