KSDLIVENEWS

Real news for everyone

ചെങ്കള സർവീസ് സഹകരണ ബാങ്കിൽ കൃത്രിമം കാണിച്ചു പണം കൈക്കലാക്കിയ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

SHARE THIS ON

ചെങ്കള | ചെങ്കള സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകൾ തള്ളി കൊണ്ട് യഥാർത്ഥ വിവരങ്ങൾ പുറത്ത് വിട്ട് ബാങ്ക് പ്രസിഡന്റ് , ബാങ്കിനെതിരെ വന്ന ആരോപണങ്ങളിൽ വാസ്തവവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവന്നത് എന്നും ബാങ്കിന് ഒരു ബാധ്യതയും വന്നിട്ടില്ലെന്നും കമ്പ്യൂട്ടറിൽ കൃത്രിമം കാണിച്ച് അപഹരിച്ച് ബാങ്കിന് നഷ്ടപ്പെട്ട 84,61,900/- രൂപയിൽ നിന്ന് 58,15,583/- രൂപ അദ്ദേഹം തിരിച്ചടക്കുകയും ചെയ്തു വെന്നും ബാക്കിവരുന്ന 26,46,317/- ലക്ഷം രൂപയ്ക്ക് ഇയാളുടെ ഉടമസ്ഥതയിലുള്ള 70 ലക്ഷത്തോളം രൂപയുടെ ഭൂസ്വത്ത് ബാങ്കിന് ഈട് നൽകിയിട്ടുമുണ്ട്. ഇതുമൂലം ബാങ്കിന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇടപാട്കാർക്ക് ആശങ്ക വേണ്ടെന്നും, ഇത് സംബന്ധിച്ച് സഹകരണ വകുപ്പിന്റെയും പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും അന്യേഷണം നടക്കുകയാണെന്നും മറ്റു പ്രചരണങ്ങൾ വ്യാജമാണെന്നും ബാങ്ക് പ്രസിഡണ്ട് ബി കെ കുട്ടി അറിയിച്ചു .

ഈ വിവരം അറിഞ്ഞയുടനെത്തന്നെ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥനായ വിജയകുമാറിനെ സസ്പെന്റ് ചെയ്യുകയും ബാങ്ക് ഉപസമിതി നിയോഗിച്ച ഡൊമസ്റ്റിക് എൻക്വയറി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ 22 /09/ 2020ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!