താറാവുകളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം; ഇടിച്ചത് 17കാരിയുടെ വാഹനം

കാലിഫോര്‍ണിയ: താറാവ് കൂട്ടത്തെ തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനിടെ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം.
കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലെ റോക്ക്ലിനില്‍ കഴിഞ്ഞദിവസം രാത്രി രാത്രി 8.15യോടെ റോക്ക്ലിനില്‍യാണ് സംഭവം. മക്കളുടെ മുന്നില്‍ വച്ചായിരുന്നു അപകടമുണ്ടായത്. കാലിഫോര്‍ണിയ സ്വദേശിയായ കേസി റിവാരയ്ക്കാണ് ജീവൻ നഷ്ടമായത്.
റോഡില്‍ താറാവുകളെ കണ്ടപ്പോള്‍, ട്രാഫിക് സിഗ്നലില്‍ ചുവന്ന ലൈറ്റ് കണ്ടതിനു ശേഷം കാസി റിവാര തന്റെ കാര്‍ നിര്‍ത്തി അവയെ സഹായിക്കാനായി ഇറങ്ങി. എല്ലാ ദിശകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ നിന്നതായി റിവാര ഉറപ്പുവരുത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം താറാവുകൂട്ടത്തെ റോഡിന്റെ മറുവശത്തേക്ക് എത്തിച്ചു.
താറാവുകളെ റോഡിനപ്പുറം സുരക്ഷിതമായി എത്തിച്ചതിനു പിന്നാലെ തിരിച്ചുവന്ന പിതാവ് കാറിടിച്ച് വീഴുന്നത് കണ്ട മക്കള്‍ ഞെട്ടിത്തരിച്ചു നിന്നു. താറാവുകളെ സഹായിക്കുന്നതു കണ്ട പലരും യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പൊടുന്നനെയായിരുന്നു പാഞ്ഞെത്തിയെ ഒരു കാര്‍ അദ്ദേഹത്തെ ഇടിച്ചിട്ടതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.
കാറിടിച്ചതോടെ അയാള്‍ ദൂരേക്ക് തെറിച്ചുവീണതായി അദ്ദേഹം പറഞ്ഞു. അയാളുടെ ഷൂസും ഒരു സോക്സും ഞങ്ങളുടെ കാറിന്റെ തൊട്ടുമുന്നില്‍ വന്നുവീണു- ദൃക്സാക്ഷികളില്‍ ഒരാളായ 12കാരൻ വില്യം പറഞ്ഞു.
റിവാര തന്റെ കാറിലേക്ക് തിരികെ നടക്കുമ്ബോള്‍ പെട്ടെന്നൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ തെറിച്ചുവീണ 41കാരനായ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഈ സമയം അദ്ദേഹത്തിന്റെ 11 വയസുള്ള മകളും ആറുവയസുള്ള മകനും കാറിലുണ്ടായിരുന്നു.
17കാരി ഓടിച്ച കാറാണ് റിവാരയെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി അവിടെ തന്നെ തുടരുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും
ചെയ്തെന്ന് റോക്ക്ലിൻ പൊലീസിലെ സ്കോട്ട് ഹൊറില്ലോ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷികളുടെ മൊഴിയെടുക്കുകയും വീഡിയോ പരിശോധിക്കുകയും ചെയ്യുകയും ചെയ്തു. എന്നാല്‍ കൗമാരക്കാരിയായതിനാല്‍ അവള്‍ക്കെതിരെ കുറ്റം ചുമത്താൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതിലൊരു ക്രിമിനല്‍ അശ്രദ്ധയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇതൊരു ദാരുണമായ അപകടമാണെന്നും ഹൊറില്ലോ പറഞ്ഞു. അതേസമയം, മരിച്ചയാളോടുള്ള ആദരസൂചകമായി, മറ്റൊരു ദൃക്സാക്ഷിയായ സമ്മര്‍ എന്ന യുവതിയും അവരുടെ കുട്ടികളും സംഭവ സ്ഥലത്ത് ഒരു താല്‍ക്കാലിക സ്മാരകം സൃഷ്ടിച്ചു.
ഒപ്പം അവരുടെ മകൻ റബ്ബര്‍ താറാവുകളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ ചിത്രമുള്‍പ്പെടുത്തിയുള്ള സ്മാരകത്തിനു മുന്നില്‍ വച്ചതായി യുകെ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 73,000 ആളുകള്‍ താമസിക്കുന്ന റോക്ക്ലിനില്‍ ചൊവ്വാഴ്ച റിവാരയുടെ സ്മാരകം ആളുകള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

