KSDLIVENEWS

Real news for everyone

ബിജെപിയുടെ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ശിവകുമാർ എന്നിവർക്ക് സമൻസ്

SHARE THIS ON

ബെംഗളൂരു∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർക്ക് മാനനഷ്ടക്കേസിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റെ സമൻസ്. ബിജെപി സമർപ്പിച്ച കേസിലാണ് കോടതി സമൻസ് അയച്ചത്. കോൺഗ്രസ് ഉയർത്തിയ ‘40 ശതമാനം കമ്മിഷൻ’ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കേശവ്പ്രസാദാണ് പരാതി നൽകിയത്. ബിജെപി സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്നുവെന്നും 1.5 ലക്ഷം കോടി രൂപ നാല് വർഷം കൊണ്ട് അഴിമതിയിലൂടെ കൈക്കലാക്കിയെന്നും മേയ് അഞ്ചിന് കോൺഗ്രസ് പത്രത്തിൽ നൽകിയ പരസ്യത്തിൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. കർണാടകയിൽ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മാനനഷ്ടക്കേസിൽ സമൻസ് ലഭിച്ചത്.     

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!