KSDLIVENEWS

Real news for everyone

ബംഗളൂരുവിൽ നിന്ന് തോക്ക് കടത്തി; ടിപി കേസ് പ്രതി രജീഷ് കർണാടക പൊലീസ് കസ്റ്റഡിയിൽ

SHARE THIS ON

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ സെൻട്രൽ ജയിലിൽ നിന്നും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് സംഭവം. രജീഷിന്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്. ടിപി വധക്കേസിലെ പ്രതികൾ ജയിലിൽ കിടന്നും കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങൾ കൊടിസുനി അടക്കമുള്ളവർക്കെതിരെയാണ് ഉയർന്നത്. ഇതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ തോക്കുമായി രണ്ടു മലയാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേരളത്തിലേക്ക് തോക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവരെ മംഗലാപുരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടികെ രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിര്ദേശപ്രകാരമാണെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തിരുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!