KSDLIVENEWS

Real news for everyone

എന്ത് നശിപ്പിച്ചാലും സ്നേഹമാണ് നിന്നോട്: അരിക്കൊമ്പന് പ്രതിമ നിര്‍മിച്ച്‌ കര്‍ഷകന്‍

SHARE THIS ON

അരിക്കൊമ്പന് വേണ്ടി പ്രതിമ നിർമ്മിച്ച് ഇടുക്കി സ്വദേശിയായ ബാബു എന്ന കർഷകൻ . അരിക്കൊമ്പനോടുള്ള സ്നേഹവും ആരാധനയും കാരണം രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ബാബു ഇടുക്കി

കഞ്ഞിക്കുഴിയിൽ ഈ സ്മാരകം നിർമ്മിച്ചത് .

8 അടി ഉയരമുള്ള പ്രതിമയുടെ നിർമാണം ഒരു വർഷം മുൻപാണ് തുടങ്ങിയത്.തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുന്നിലാണ് അരിക്കൊമ്പന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റണമെന്ന പ്രതിഷേധം വ്യാപകമായ കാലത്തായിരുന്നു പ്രതിമയുടെ നിർമാണം ആരംഭിച്ചത്.ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് ഉണ്ടാക്കി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചാണ് പ്രതിമ

നിർമിച്ചിരിക്കുന്നത്.അരിക്കൊമ്പനോടുള്ള സ്നേഹമാണ് ഇങ്ങനൊരു സ്മാരകം ഉണ്ടാക്കാനുള്ള കാരണമെന്ന് ബാബു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!