കോടതിയിൽനിന്ന് തിരിച്ചടി; മിൽമ ഫെഡറേഷനും തിരുവനന്തപുരം യൂണിയനും യു.ഡി.എഫിലേക്ക്

തിരുവനന്തപുരം/കൊച്ചി: മിൽമ തിരുവനന്തപുരം മേഖലായൂണിയനും മിൽമ ഫെഡറേഷനും യു.ഡി.എഫ്. ഭരണത്തിലേക്ക്. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയിലേക്ക് അഡ്മിനിസ്ട്രേറ്ററോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ നാമനിർദേശംചെയ്തവർക്ക് വോട്ടുചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഫലം പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ടി.ആർ. രവി, അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റി പ്രതിനിധികളുടെ വോട്ട് കണക്കിലെടുക്കരുതെന്നും നിർദേശിച്ചു. നിലവിൽ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ എൽ.ഡി.എഫ്. സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഭരിക്കുന്നത്. എറണാകുളം യൂണിയൻ യു.ഡി.എഫും മലബാർ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. ഹൈക്കോടതിവിധി വന്നതോടെ തിരുവനന്തപുരം യൂണിയനിലെ തിരഞ്ഞെടുപ്പുഫലം വരണാധികാരി ഉടൻ പ്രഖ്യാപിച്ചേക്കും. വോട്ടുമുഴുവൻ എണ്ണിയിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ ഒമ്പതിനായിരുന്നു തിരഞ്ഞെടുപ്പ്. ഒരു വർഷംനീണ്ട നിയമപോരാട്ടങ്ങൾക്കിടെയാണ് യു.ഡി.എഫ്. അനുകൂലവിധി സമ്പാദിച്ചത്. മുൻ യൂണിയൻ ചെയർമാൻ കല്ലട രമേശിന്റെ നേതൃത്വത്തിലാണ് കോടതിയിൽ ഹർജി നൽകിയത്. 58 അഡ്മിനിസ്ട്രേറ്റീവ് പ്രതിനിധികളും അഫിലിയേഷൻ കൊടുത്ത 23 സംഘങ്ങളുടെ പ്രസിഡന്റുമാരും തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തിരുന്നു. ഈ വോട്ട് കണക്കിലെടുക്കരുതെന്നാണ് ഹൈക്കോടതി വിധി. യു.ഡി.എഫിന് പത്തുസീറ്റ് ക്ഷീരസംഘം പ്രസിഡന്റുമാരുടെ വോട്ടുമാത്രം അംഗീകരിച്ചാൽ തിരുവനന്തപുരം മേഖലാ യൂണിയനിൽ 10 സീറ്റുകൾ യു.ഡി.എഫിന് ലഭിക്കും. തിരുവനന്തപുരം-നാല്, കൊല്ലം-മൂന്ന്, ആലപ്പുഴ-മൂന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ്. സീറ്റുനില. പത്തനംതിട്ടയിലും കൊല്ലത്തും ഓരോ സീറ്റുവീതം എൽ.ഡി.എഫിനാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടിടത്ത് തുല്യനില വന്നതിനാൽ ടോസിടേണ്ടിവരും. ആകെ 14 സീറ്റ്

