KSDLIVENEWS

Real news for everyone

ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിച്ച് 49 പേർക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം

SHARE THIS ON

ഷൊർണൂർ: കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 49 പേർക്കു പരുക്ക്. പാലക്കാട് കുളപ്പുള്ളി പാതയിലാണ് അപകടം. ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരുടെ നില ഗുരുതരമാണ്.

ഒറ്റപ്പാലത്തുനിന്ന് തൃശൂരിലേക്കു പോയിരുന്ന ബസും ഗുരൂവായൂരിൽനിന്നു പാലക്കാട്ടേക്കു പോയിരുന്ന ബസുമാണ് നേർക്കുനേർ ഇടിച്ചത്. പരുക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

bus-shornur-1

ഷൊർണൂരിൽ അപകടത്തിൽപ്പെട്ട ബസുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!