സര്‍കാര്‍ മാധ്യമങ്ങളുടെ വായടപ്പിക്കുന്നു; അന്ന് കടക്കൂ പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ജയില്‍ ചൂണ്ടിക്കാട്ടി കിടക്ക് അകത്തെന്ന് പറയുന്നു; വിമര്‍ശനവുമായി കെ മുരളീധരന്‍

കോഴിക്കോട്: സര്‍കാര്‍ മാധ്യമങ്ങളുടെ വായടപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് കടക്കൂ പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ മാധ്യമങ്ങളോട് ജയില്‍ ചൂണ്ടിക്കാട്ടി കിടക്ക് അകത്തെന്ന് പറയുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ‘ഓരോ ദിവസവും ഓരോ മാധ്യമങ്ങള്‍ക്കെതിരായ അന്വേഷണമാണ് നടക്കുന്നത്. എലത്തൂര് ട്രെയിനില്‍ നടന്ന ആക്രമണത്തിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ ട്രെയിന്‍ കണ്ണൂരില്‍ വച്ച് വീണ്ടും തീയിടുകയും ചെയ്തു. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളും മറുഭാഗത്ത് ഇതു റിപോര്‍ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് എതിരായ കേസുകളും നടക്കുന്നു. ഏറ്റവും രസകരമായ കാര്യം കേന്ദ്ര സര്‍കാരിന്റെ മാധ്യമ നയങ്ങള്‍ വിമര്‍ശിക്കുന്ന സിപിഎമിന്റെ ദേശീയ നേതൃത്വം കേരളത്തില്‍ വരുമ്ബോള്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ല എന്ന രീതിയില്‍ സംസാരിക്കുന്നതാണ്. ഒരുപക്ഷേ ഇന്നു ഡെല്‍ഹിയിലെ എകെജി ഭവന്റെ ചിലവ് സംസ്ഥാന സര്‍കാര്‍ വഹിക്കുന്നത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു അടിമപ്പണി സിപിഎമിന്റെ ദേശീയ നേതാക്കള്‍ അനുവര്‍ത്തിച്ചു വരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഇതിനു പുറമേയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരായ കേസ്. ഇതിനെ ഞങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്നാല്‍ എല്ലാ കാലത്തും കേരളത്തില്‍ ഭരിക്കാമെന്ന് മാര്‍സിക്സ്റ്റ് പാര്‍ടി കരുതരുത്. ത്രിപുരയിലെയും ബംഗാളിലെയും അനുഭവം അവര്‍ പഠിച്ചിട്ടില്ല എന്നാണ് അവരുടെ പ്രവര്‍ത്തിയില്‍നിന്നു മനസ്സിലാകുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്നു ഞങ്ങളോട് കാണിക്കുന്ന ഈ രീതി അന്ന് ഞങ്ങള്‍ക്ക് തിരിച്ചു കാണിക്കേണ്ടി വരും. ഇതുവരെ കേരളത്തില്‍ അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് വന്നപ്പോള്‍ ഞാന്‍ കെപിസിസി പ്രസിഡന്റാണ്. അന്നു പറഞ്ഞത് ഒരിക്കലും ഇതിന്റെ പേരില്‍ ഒരു പ്രതികാരം കാണിക്കാന്‍ പാടില്ലെന്നാണ്. ഒരു സര്‍കാരിന്റെ പേരില്‍ വന്ന അഴിമതി ആരോപണത്തെ കുറിച്ച് വസ്തുനിഷ്ഠമായ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ കേസിനു പോകാന്‍ പാടുള്ളൂ എന്ന നിലപാടാണ് അന്ന് എടുത്തത്. എന്നാല്‍ ഇവിടെ ഇപ്പോള്‍ കാണുന്നത് ശബ്ദിക്കുന്നവരെ മുഴുവന്‍ വായടിപ്പിക്കുന്നതാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് കടക്കൂ പുറത്തെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ മാധ്യമങ്ങളോട് ജയില്‍ ചൂണ്ടിക്കാട്ടി കിടക്ക് അകത്തെന്ന രീതിയിലാക്കി. ഇതില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പോലും അസ്വസ്ഥരാണ്. എന്നാല്‍ അവര്‍ക്ക് പ്രകടിപ്പിക്കാന്‍ വഴിയില്ല. ഇവിടെ മാധ്യമ സ്വാതന്ത്ര്യം ഇല്ല, പ്രതിപക്ഷ കക്ഷികളെ അടിച്ചമര്‍ത്തുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടു പോകും. ദേശീയ തലത്തില്‍ സിപിഎമുമായുള്ള സഹകരണം ഒരുതരത്തിലും കേരളത്തില്‍ ഉണ്ടാകില്ല, കാരണം മോദിയുടെ ബി ടീമാണ് പിണറായി എന്നും കെ മുരളീധരന്‍ പറഞ്ഞു.

