KSDLIVENEWS

Real news for everyone

വീണ്ടും ഇസ്രായേല്‍ കൊലവിളി: 15കാരനടക്കം അഞ്ച് ഫലസ്തീനികളെ ഹെലികോപ്ടറില്‍നിന്ന് ബോംബിട്ട് കൊലപ്പെടുത്തി, 91 പേര്‍ക്ക് പരിക്ക്

SHARE THIS ON

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്ബില്‍ കൊലവിളിയുമായി വീണ്ടും ഇസ്രായേല്‍ സൈന്യം. അഹ്മദ് സഖര്‍ എന്ന 15 വയസ്സുകരനടക്കം അഞ്ച് ഫലസ്തീനികളെ ഹെലികോപ്ടറില്‍നിന്ന് ബോംബിട്ട് കൊലപ്പെടുത്തി. ഖാലിദ് ദര്‍വീഷ് (21), ഖസ്സാം സരിയ (19), ഖസ്സാം ഫൈസല്‍ അബൂസിരിയ (29), ഖൈസ് മജിദീ (21) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ആക്രമണത്തില്‍ അഭയാര്‍ഥി ക്യാമ്ബിലെ 91 പേര്‍ക്ക് പരിക്കേറ്റു. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായാണ് ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. എന്നാല്‍, രണ്ടു പേരെ തിരഞ്ഞാണ് സൈന്യം ക്യാമ്ബിലെത്തിയതെന്നും പ്രതിരോധമുണ്ടായപ്പോള്‍ തിരിച്ചടിച്ചു എന്നുമാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. സംഘര്‍ഷത്തില്‍ ഏതാനും ഇസ്രായേല്‍ സൈനികര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട ഖസ്സാം ഫൈസല്‍ അബൂസിരിയ തിങ്കളാഴ്ച വൈകീട്ട് ജെനിൻ ക്യാമ്ബില്‍നിന്ന് സൈന്യത്തെ പിൻവലിച്ചു. എന്നാല്‍, ക്യാമ്ബിന് പുറത്ത് സൈനിക സാന്നിധ്യമുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഇബ്നുസീന ആശുപത്രിക്ക് സമീപം തമ്ബടിച്ച ഫലസ്തീനികള്‍ക്ക് നേരെയും വെടിവെപ്പുണ്ടായി. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച്‌ ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. 4560 വീടുകള്‍ക്ക് അടുത്തയാഴ്ച നടക്കുന്ന സുപ്രീം പ്ലാനിങ് കൗണ്‍സില്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 2000നുശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷസാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്. മേഖലയില്‍ സമാധാനം സാധ്യമാക്കാൻ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തിവെക്കണമെന്ന് യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. 1,332 വീടുകള്‍ക്ക് അന്തിമ അനുമതി ലഭിക്കുമെന്നും ബാക്കി പ്രാഥമിക ക്ലിയറൻസ് നടപടി ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലില്‍ ബെൻ ഗാവിര്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം ഫലസ്തീന്റെ മണ്ണില്‍ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്. 7000ത്തിലേറെ ഭവന യൂനിറ്റുകള്‍ക്കാണ് പുതിയ ഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ അധികവും വെസ്റ്റ് ബാങ്കിലാണ്. കുടിയേറ്റം തുടരുമെന്നും മേഖലയില്‍ ഇസ്രായേലിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും പ്രതിരോധത്തിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി ബെസലിസ് സ്മോട്ട്റിച് പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അനധികൃതമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ -ഇസ്രായേല്‍ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഇസ്രായേല്‍ കുടിയേറ്റ പദ്ധതികളിലൂടെ ഫലസ്തീൻ ഭൂമി കവരുന്നതാണ്. ഫലസ്തീൻ സമാധാന ചര്‍ച്ച 2014 മുതല്‍ നിലച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങളുണ്ടാകുമ്ബോള്‍ ഇടക്കിടെ ഒറ്റപ്പെട്ട ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും അതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ല. ഇസ്രായേല്‍ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷം വ്യാപകമാണ്. വെസ്റ്റ് ബാങ്കില്‍ പരിമിതമായ സ്വയംഭരണാവകാശമുള്ള ഫലസ്തീൻ അതോറിറ്റി തിങ്കളാഴ്ച നിശ്ചയിച്ച സംയുക്ത സാമ്ബത്തികസമിതി ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ നടപടി അപലപിച്ച ഹമാസ് ഫലസ്തീനികള്‍ ഇതിനെ എല്ലാ അര്‍ഥത്തിലും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!