KSDLIVENEWS

Real news for everyone

തെക്കിൽ ആലട്ടി റോഡിൽ അഞ്ചാംമൈലിൽ കാറുകൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്ക്

SHARE THIS ON

കൊളത്തൂർ∙തെക്കിൽ ആലട്ടി റോഡിൽ അഞ്ചാംമൈലിൽ കാറുകൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്കേറ്റു. കുണ്ടംകുഴി ഭാഗത്തേക്ക് പോകുന്ന വൈശാഖ് ഓടിച്ച കാർ നിയന്ത്രണം തെറ്റി മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ചൂരിക്കോട് സ്വദേശി  വൈശാഖ്, ബറോട്ടിയിലെ പ്രതാപ്, ചൂരിക്കോട് ഹോട്ടൽ കച്ചവടക്കാരൻ യൂസഫ് എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റ മൂവരെയും കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!