KSDLIVENEWS

Real news for everyone

ഊട്ടിയിലെ ഫാക്ടറിയിൽ‌ വനിതാ ജീവനക്കാരുടെ കൂടെ ചോക്ലേറ്റ് ഉണ്ടാക്കി രാഹുൽ– വിഡിയോ

SHARE THIS ON

ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ ഊട്ടിയിൽ ചോക്ലേറ്റ് ഫാക്ടറി സന്ദർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. ഊട്ടിയിലെ എറ്റവും പ്രശസ്തമായ ചോക്ലേറ്റ് ബ്രാൻഡായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയാണ് ഈ മാസമാദ്യം രാഹുൽ സന്ദർശിച്ചത്. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു പിന്നാലെ തന്റെ മണ്ഡ‍ലമായ വയനാട്ടിലേക്കു പോകവേയാണു ചോക്ലേറ്റ് ഫാക്ടറി രാഹുൽ സന്ദർശിച്ചത്. ചോക്ലേറ്റ് ഫാക്ടറി സന്ദർശിക്കുന്നതിന്റെയും തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെയും യുട്യൂബ് വിഡിയോ രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്. ‘‘70 സ്ത്രീകളുടെ സംഘമാണ് ഊട്ടിയിലെ പ്രശസ്തമായ ചോക്ലേറ്റ് ഫാക്ടറികളിലൊന്നിനെ മുന്നോട്ട് നയിക്കുന്നത്. മോഡിസ് ചോക്ലേറ്റുകളുടെ കഥ ഇന്ത്യയിലെ എംഎസ്എംഇകളുടെ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ) മഹത്തായ സാധ്യതകളുടെ ശ്രദ്ധേയമായ തെളിവാണ്’’– വിഡിയോ പങ്കുവച്ച് രാഹുൽ കുറിച്ചു. ചോക്ലേറ്റ് ഫാക്ടറിയിലെ വനിതാ ജീവനക്കാരുമായി സംസാരിക്കുന്നതും ചോക്ലേറ്റ് നിർമാണത്തിൽ രാഹുൽ പങ്കാളിയാവുന്നതും വിഡിയോയിൽ കാണാം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!