നാൻ വന്തിട്ടേന്ന് സൊല്ല്; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയൻതാര

ചെന്നൈ: ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നയൻതാര. സോഷ്യല്‍മീഡിയയില്‍ ആദ്യമായാണ് നയൻതാര അക്കൗണ്ട് തുടങ്ങുന്നത്.
മക്കളായ ഉയരിനെയും ഉലകത്തെയും പരിചയപ്പെടുത്തിയാണ് നയൻതാരയുടെ ഇൻസ്റ്റഗ്രാമിലെ അരങ്ങേറ്റം. ആദ്യമായാണ് മക്കളുടെ മുഖം നടി വെളിപ്പെടുത്തുന്നത്.
‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് നയൻതാരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ജവാന്റെ ട്രെയിലറും പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമണിക്കൂറിനുള്ളില്‍ 388K ഫോളോവേഴ്‌സും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിഗ്നേഷ് ശിവനും നയൻതാരയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘വെല്‍ക്കം ടു ഇൻസ്റ്റഗ്രാം ആള്‍ മൈ ക്യൂട്ടീസ്’ എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്

