KSDLIVENEWS

Real news for everyone

ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പൂട്ടി

SHARE THIS ON

ന്യുഡല്‍ഹി: അഫ്ഗാനിസ്ഥാന്‍റെ ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ എംബസി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നിസ്സഹരകരണം, അഫ്ഗാനിസ്ഥാന്‍റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീര്‍ഘകാല പങ്കാളിത്തവും കണക്കിലെടുത്ത്, വളരെ ഖേദകരമായിട്ടാണെങ്കിലും ഈ തീരുമാനം എടുക്കേണ്ടി വന്നുവെന്നും എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!