ഹെല്‍മെറ്റ് ഇടാത്തതിന് പിഴ, പോലീസ് സീറ്റ്‌ബെല്‍റ്റ് ഇട്ടില്ലെന്ന് യുവാക്കള്‍; വാക്കേറ്റം കേസ്

ചൊക്ളി : ചൊക്ലിയിൽ നടുറോഡിൽ യുവാക്കളും പോലീസും തമ്മിൽ വാക്കേറ്റം. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയിട്ടതിനെത്തുടർന്നാണ് സംഭവം. ഇരുചക്രവാഹനം നിർത്തിയിട്ട സമയത്താണ് പോലീസ് പിഴയിട്ടതെന്നാണ് യുവാവിന്റെ ആരോപണം. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പുല്ലൂക്കര മുക്കിൽപീടികയിലാണ് സംഭവം. ഹെൽമെറ്റിടാത്തതിന് പിഴയിട്ടതിനു പിന്നാലെ സീറ്റ് ബെൽറ്റിടാതെ പോലീസ് സഞ്ചരിക്കുന്നുവെന്നാരോപിച്ച് പോലീസിനെ ഒരുസംഘം യുവാക്കൾ ചോദ്യംചെയ്തു.

