KSDLIVENEWS

Real news for everyone

ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ കായികമേള: ദുർഗ സ്കൂൾ ചാമ്പ്യന്മാർ

SHARE THIS ON

നീലേശ്വരം: പാലായി എ.എൽ.പി. സ്കൂൾ ആതിഥേയരായി ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയിൽ 330 പോയിന്റ്‌ നേടി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. 158.5 പോയിന്റ്‌ നേടിയ രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറിയാണ് രണ്ടാംസ്ഥാനത്ത്. 97 പോയിന്റ്‌ നേടിയ കക്കാട്ട് ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനത്തെത്തി. സമാപനസമ്മേളനം നീലേശ്വരം നഗരസഭാ ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ പി. ഭാർഗവി അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി. ലത, കൗൺസിലർമാരായ വി.വി. ശ്രീജ, പി. ശ്രീജ, പി.പി. ലത, കെ. പ്രീത, ഹൊസ്ദുർഗ് എ.ഇ.ഒ. പി. ഗംഗാധരൻ, സംഘാടകസമിതി ജനറൽ കൺവീനർ കെ.വി. രാജീവൻ, വിനോദ്കുമാർ മേലത്ത്, എം. ധനേഷ്‌കുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!