ഗാസയെ നരകത്തുരുത്താക്കി ഇസ്രായേൽ; ഗാസയില്‍ 1055 പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ; 5184 പേര്‍ക്ക് പരിക്ക്; കൂടുതലും കുട്ടികളും സാധാരാണ പൗരന്മാരും സ്ത്രീകളും / വീഡിയോ

ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണസംഖ്യ 1000 കടന്നു. 1055 പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
5184 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടര്‍ച്ചയായ ആക്രമണമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത്.
ഗാസ മുനമ്ബ് പൂര്‍ണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനില്‍നിന്ന് കടുത്ത ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടും ഇസ്രായേല്‍ കടുത്ത ആക്രമണം നടത്തുന്നുണ്ട്. വൻശക്തി രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.
അതേസമയം അഷ്‌കലോണിന് നേരെ ഗസ്സയില്‍നിന്നുള്ള മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. വൈദ്യുതി വിതരണം താറുമാറായ ഗസ്സയിലെ ആശുപത്രിയില്‍ ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് പല ആശുപത്രികളിലും ചികിത്സ നടക്കുന്നത്. സമാധാന ശ്രമങ്ങളൊന്നും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നില്ല എന്നതും ഇസ്രായേല്‍-ഫലസ്തീൻ യുദ്ധം കൂടുതല്‍ രൂക്ഷമായി തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

