ലോകത്തെ വലിയ തടവറ’ ; രക്ഷപ്പെടാൻ ഒരുവഴിയുമില്ലാതെ പലസ്തീൻ ജനത

ഗാസ സ്വന്തമായതും പരിചിതമായതുമെല്ലാം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മണ്ണടിയുമ്ബോള്‍ ഗാസയില്‍നിന്ന് രക്ഷപ്പെടാൻ ഒരുവഴിയുമില്ലാതെ പലസ്തീൻ ജനത.
ഇസ്രയേലിനും ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ 40 കിലോമീറ്റര്‍ നീളം മാത്രമുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും വലിയ തടവറയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ തിങ്ങിപ്പാര്‍ക്കുന്ന 23 ലക്ഷത്തില്‍പ്പരം ജനങ്ങള്‍ എങ്ങോട്ട് രക്ഷപ്പെടുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഈജിപ്തിലേക്ക് കൂട്ടപ്പലായനം അനുവദിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം ആളുകള്‍ ഇരച്ചെത്തിയാല്‍ താങ്ങാനാകില്ലെന്നും ചിട്ടയോടെയുള്ള പലായനത്തിന് സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം. എന്നാല്‍, ഗാസയില്‍നിന്ന് ഈജിപ്തിലേക്കുള്ള പാതയായ റാഫാ ഇടനാഴിയിലടക്കം ഇസ്രയേല്‍ വൻതോതില്‍ ആക്രമണം അഴിച്ചുവിടുന്നത് ഇവിടവും പലസ്തീൻ ജനതയ്ക്ക് സുരക്ഷിതമല്ലാതാക്കുന്നു. ഇസ്രയേല്‍ ആക്രമണം ശക്തമായതോടെ, ഈജിപ്ത് ഇടനാഴി അടച്ചതോടെ ഇവിടെ ആയിരക്കണക്കിന് ആളുകളാണ് കാത്തുനില്‍ക്കുന്നത്.
ഗാസയെ പൂര്‍ണമായും ഒറ്റപ്പെടുത്തുമെന്ന് രണ്ടുദിവസം മുമ്ബ് പ്രഖ്യാപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, വ്യോമാക്രമണം ശക്തമാക്കിയ ഇസ്രയേല്‍ സൈന്യം ഫോസ്ഫറസ് ബോംബുകളും വ്യാപകമായി ഉപയോഗിക്കുന്നു. അഭയം തേടുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളും ആശുപത്രികളും സ്കൂളുകളുമെല്ലാം ആക്രമിക്കപ്പെടുമ്ബോള്‍ പകച്ചുനില്‍ക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.
അമേരിക്ക വാഗ്ദാനം ചെയ്ത ആധുനിക യുദ്ധോപകരണങ്ങളുമായി ചരക്കുവിമാനങ്ങള്‍ എത്തിയ ദൃശ്യങ്ങളും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. കൂടുതല്‍ ആയുധങ്ങള്‍ വരുംദിനങ്ങളില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അമേരിക്ക, എന്തൊക്കെ ആയുധങ്ങളാണ് നല്‍കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.
അതിനിടെ, ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം 15 വര്‍ഷത്തിനുള്ളില്‍ 6407 പലസ്തീൻകാരാണ് ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ 308 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.

