കരയുദ്ധത്തിന് സജ്ജം’; ഗസ്സ വിടണമെന്ന ഇസ്രായേല്‍ ഭീഷണി തള്ളി ഹമാസ്

ഗസ്സ സിറ്റി: ജനങ്ങള്‍ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി തള്ളി ഹമാസ്. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കള്‍ക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്ന് ഫലസ്തീൻ. ഇസ്രയേല്‍ കൊന്നു തീര്‍ക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഗസ്സയോട് ചേര്‍ന്ന ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ പൂര്‍ണമായെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ചൈനയിലെ ഇസ്രായേല്‍ എംബസി ജീവനക്കാരന് കുത്തേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലികള്‍ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ഗസ്സ വിഷയത്തില്‍ ചര്‍ച്ച നടത്തും.

