KSDLIVENEWS

Real news for everyone

ഗാസയിലെ ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി; നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു

SHARE THIS ON

ഗാസയിലെ ജബലിയ്യയിലുള്ള അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേല്‍ സേനയുടെ കൂട്ടക്കുരുതി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ മുറിവേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നൂറിലധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ജബലിയ്യ ക്യാമ്ബില്‍ ഇസ്രായേല്‍ ആറ് തവണ ബോംബിട്ടതായാണ് അധികൃതര്‍ പറയുന്നത്. ക്യാമ്ബ് പൂര്‍ണമായി തകര്‍ക്കപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്ബില്‍ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടര്‍ പറഞ്ഞു.

അതേസമയം, ഗസ്സയിലെ ഇസ്രായേലിന്റെ കരയാക്രമണം ശക്തമാണ്. ജനവാസ കേന്ദ്രങ്ങളിലും ഇസ്രായേല്‍ സേനയെത്തിയിരിക്കുകയാണ്. ഗസ്സയില്‍ ആകെ മരണം 8525 ആയിരിക്കുകയാണ്. 3,542 കുഞ്ഞുങ്ങളും 2,187 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

അതിനിടെ, ഗസ്സയില്‍ ഇന്ധനക്ഷാമം രൂക്ഷമാണ്. ഭക്ഷണത്തേക്കാളേറെ ആവശ്യം ഇന്ധനത്തിനാണെന്നാണ് ഗസ്സ നിവാസികള്‍ പറയുന്നത്. ആശുപത്രികളില്‍ പതിനായിരങ്ങളാണ് ഓപ്പറേഷനായി കാത്തിരിക്കുന്നത്. ഇന്ധനമില്ലാത്തതിനാലാണ് ഓപ്പറേഷൻ നടക്കാത്തത്. ആശുപത്രി പ്രവര്‍ത്തനം നാളെ വൈകുന്നേരത്തോടെ നിര്‍ത്തുമെന്ന് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടര്‍ പറഞ്ഞു.

അതേസമയം, ഇസ്രായേലിനു നേര്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. ഫലസ്തീൻ പോരാളികളോടുള്ള ഐക്യദാര്‍ഢ്യമായാണ് നടപടിയെന്നാണ് അവരുടെ വിശദീകരണം. എന്നാല്‍ ഇസ്രായേല്‍ വ്യോമപരിധിക്ക് പുറത്തു നിന്ന് മിസൈല്‍ പ്രതിരോധിച്ചതെന്ന് എയര്‍ ഫോഴ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!