പലസ്തീൻ ജനതയെ പുറംതള്ളാൻ ഭൂമുഖത്ത് ഒരു ശക്തിക്കും കഴിയില്ല; സ്വേച്ഛാധിപതികളുടെ ശവപ്പറമ്പായി ഗാസ മാറും: യുദ്ധ മുഖത്ത് സൈനിക മരണത്തിലും / യുദ്ധ സാമഗ്രികളുടെ നശീകരണത്തിലും ഇസ്രയേൽ വൻ തകർച്ച നേരിടുകയാണെന്ന് ; ഹമാസ്

ഗാസ: യുദ്ധ മുഖത്ത് ഇസ്രായേല്‍ വൻ തകര്‍ച്ച നേരിടുകയാണെന്ന് ഹമാസ്. ഗാസയിലേക്ക് കരയുദ്ധത്തിന് വന്ന ഇസ്രയേലിന്റെ നൂറു കണക്കിന് യുദ്ധ ടാങ്കറുകൾ ഹമാസ് തകർത്ത് തരിപ്പണമാക്കി, ഇതിലൂടെ ഇസ്രയേൽ സൈനികരുടെ ആൾ നാശം വർദ്ധിക്കുന്നു, ദിവസവും ഡസൻ കണക്കിന് സൈനികരാണ് ഇസ്രയേലിന് നഷ്ടപ്പെടുന്നത്! യഥാർത്ഥ കണക്ക് ഇത് വരെ അവർ പുറത്ത് വിടുന്നില്ല; ഈ കഴിഞ്ഞ 10 ദിവസങ്ങളിൽ ഇസ്രയേൽ യുദ്ധ മുഖത്ത് പതറുകയാണ്: പക്ഷേ ഇതിന് പകരം വ്യാജപ്രചാരണങ്ങളും കൂട്ടക്കുരുതികളും തുടരുന്നത് അതിന്റെ പ്രതിഫലനമാണ്.
ആശുപത്രികള്‍ തകര്‍ക്കുന്നത് ആസൂത്രിത നീക്കമാണ്. ഗാസ വിട്ടുപോകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ മന്ത്രിയുടെ വിവാദ പ്രസ്താവന കുരുതി തുടരുമെന്ന പ്രഖ്യാപനമാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീൻ ജനതയെ പുറംതള്ളാൻ ഭൂമുഖത്ത് ഒരു ശക്തിക്കും കഴിയില്ല. ശക്തമായ പോരാട്ടത്തിലൂടെ ശത്രുവിന് കാര്യമായ ക്ഷതമേല്‍പ്പിക്കാനായി. സ്വേച്ഛാധിപതികളുടെ ശവപ്പറമ്ബായി ഗാസ മാറും. ഒക്ടോബര്‍ ഏഴിന് ഗാസ ചരിത്രം കുറിച്ചു. ശത്രു ലക്ഷ്യമിടുന്ന ദിശയിലല്ല യുദ്ധം നീങ്ങുന്നത്. ഇന്ധനം, മരുന്ന്, സഹായ ഉത്പന്നങ്ങള്‍ എന്നീ മിനിമം ആവശ്യമാണ് ഫലസ്തീൻ ജനതക്കുള്ളതെന്നും ഹമാസ് പറഞ്ഞു.
അല്‍ശിഫ അടക്കം അഞ്ച് ആശുപത്രികള്‍ക്ക് നേരെയാണ് ഇന്ന് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. കുട്ടികള്‍ക്കായുള്ള അല്‍ നസ്ര്‍ ആശുപത്രി, അല്‍ റൻതീസി ആശുപത്രി, മാനസികരോഗാശുപത്രി, കണ്ണാശുപത്രി എന്നിവിടങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

