സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ദേളി: ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോടനുബധിച്ച് എച് എൻ സി ഹോസ്പിറ്റൽ ദേളിയും, ചെമ്മനാട് ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസും സംയുക്തമായി സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് , അവബോധന ക്ലാസ് എന്നിവ സംഘടിപ്പിച്ചു . പ്രസ്തുത ക്യാമ്പിൽ ഡോക്ടർ നജ്മ പാലക്കി (പ്രസവ സ്ത്രീ രോഗ വിദക്ത ) അധ്യക്ഷത വഹിച്ചു. ശ്രീമതി സുഫൈജ അബുബക്കർ (ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘടനം ചെയ്തു. തുടർന്ന് ഡോക്ടർ രജീഷ സി എചും (പീഡിയാക്ട്രീഷൻ). ഡോക്ടർ മുഹമ്മദ് ഷിൻ (ഫിസിഷ്യൻ) എന്നിവർ അവബോധന ക്ലാസ് എടുത്തു . തുടർന്ന് ശ്രീമതി അനീസ പാലോട്ട് (കുടുംബശ്രീ സി ഡി എസ് വൈസ് ചെയർ പേഴ്സൺ) , ലത ഭാസ്ക്കരൻ , പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
രാഹുൽ മോഹൻ (അഡ്മിനിസ്ട്രേറ്റർ ) സ്വാഗതവും താജുദ്ധീൻ (ഫാർമസി ഇൻചാർജ് എച് എൻ സി ഹെൽത്ത് കെയർ ഗ്രൂപ്പ് ) നന്ദിയും പറഞ്ഞു .
അഫീഫ് , ലക്ഷ്മികുട്ടി , ശ്രീജ റ്റി ഡി , റോസ്ലി ജോസഫ് , മഹ്ഷൂക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ പുറമെ ലാബ്,അൾട്രാ സൗണ്ട് സ്കാനിംഗ് തുടങ്ങിയ ഡിസ്കൗണ്ടുകളും നൽകിയിരുന്നു.

