എന്റെ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ സിസ്റ്റം; പന്തീരങ്കാവ് യു.എ.പി.എ കേസിലെ അലൻ ഷുഹൈബിനെ ഉറക്കഗുളിക അമിതമായി കഴിച്ച് അവശനിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഫ്‌ലാറ്റിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം. ഏകദേശം 30-ലധികം ഉറക്കഗുളിക അലൻ കഴിച്ചതായും പോലീസ് പറയുന്നു. എന്നാൽ, അവശനിലയിലായിരുന്നാൽ അലന്റെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അലൻ സുഹൃത്തുക്കൾക്ക് കത്തയച്ചതായും വിവരമുണ്ട്. ഈ സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അലൻ കത്തിൽ സൂചിപ്പിച്ചതായാണ് സൂചനകൾ. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലവിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിയാണ് അലൻ ഷുഹെെബ്. കോഴിക്കോട് സ്വദേശിയാണ്.

