KSDLIVENEWS

Real news for everyone

ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ബോധപൂര്‍വം ലംഘിക്കുന്നു; കുവൈത്ത് യു.എന്‍ പ്രതിനിധി

SHARE THIS ON

ഗസ്സയില്‍ ക്രൂരമായ ആക്രമണങ്ങള്‍ തുടരുന്ന ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ബോധപൂര്‍വമായ ലംഘനമാണ് നടത്തുന്നതെന്ന് കുവൈത്ത് യു.എന്‍ പ്രതിനിധി ഫഹദ് അല്‍ അജ്മി.


കഴിഞ്ഞ ദിവസം നടന്ന യു.എൻ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണ്, എന്നാല്‍ ലോകം ഒരു കാഴ്ചക്കാരനായി നില്‍ക്കുകയാണ്.

ഇസ്രായേല്‍ അധിനിവേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇക്കാര്യം മറക്കാൻ കഴിയില്ലെന്നും അല്‍ അജ്മി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിടയില്‍ ഇസ്രായേല്‍ അധിനിവേശത്തെ അപലപിച്ച്‌ 140 പ്രമേയങ്ങളാണ് യു.എൻ പൊതുസഭ അംഗീകരിച്ചത്. പ്രശ്നങ്ങള്‍ക്ക് ദ്വിരാഷ്ട്ര പരിഹാരമാണ് ഏക വഴിയും പരിഹാരവുമെന്ന് അല്‍ അജ്മി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!