സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി∙ പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ്(61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷം ശ്രദ്ധേയം.
മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

