ചെറുവത്തൂരിൽ പാറ പൊട്ടിക്കുമ്പോൾ പ്രത്യേക രൂപത്തിലുള്ള വസ്തു കണ്ടെത്തി

ചെറുവത്തൂർ – മട്ടലായിക്കുന്നിനു സമീപത്തുമുള്ള കൊടക്കാട് വില്ലേജിലെ വിജയൻ ആനിക്കാടിയുടെ പറമ്പിൽ ചെങ്കൽ പാറ കിളച്ചപ്പോൾ രണ്ടടി താഴെ ഇരുമ്പയിര് കണ്ടെത്തി . പാറ പൊട്ടിക്കുമ്പോൾ പ്രത്യേക രൂപത്തിലുള്ള വസ്ത ശ്രദ്ധയിൽപ്പെടുകയായിരുന്നു . വെട്ടുകല്ലിൽ രൂപപ്പെട്ട് ഇരുമ്പയിരാണിതെന്നും ഇരുമ്പ് അംശം കൂടുതലുള്ള കരിങ്കല്ല് മഴയും വെയിലും ഏറ്റ് തുരുമ്പിക്കുന്ന അവസ്ഥയിലായ ഇതിനെ ലിമൊനൈറ്റ് എന്നാണ് പറയുന്നത് എന്നും ജിയോളജിസ്റ്റും മുൻ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായ പ്രഫ . വി . ഗോപിനാഥൻ പറഞ്ഞു . പ്രത്യേക രൂപത്തിലുള്ള വസ്ത പാറക്കടിയിൽ നിന്ന് ലഭിച്ചെന്ന വിവരം കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകൻ നന്ദകുമാർ കോറോത്തിനെ അറിയിക്കുകയും തുടർന്ന് പ്രഫ . വി . ഗോപിനാഥൻ ഇതു പരിശോധിക്കുകയുമായിരുന്നു . ഇതിന് സമീപത്തെ 8 ടവറുകളോട് കൂടിയ മട്ടലായി കോട്ട നീലേശ്വരം രാജാക്കൻമാരുടേയും ഇക്കേരി നായ്ക്കൻമാരുടെയും ഫ്രഞ്ചുകാരുടേയും അധീനതയിൽ ഉണ്ടായിരുന്നു . തുടർന്ന് മട്ടലായി കോട്ടയും വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള അലിക്കുന്ന് കോട്ടയും ടിപ്പു സുൽത്താൻ പിടിച്ചെടുക്കുകയായിരുന്നു .

