KSDLIVENEWS

Real news for everyone

പാചകവാതക വിലയിൽ വൻ വർധന; ഗാർഹിക സിലിണ്ടറിന് ഇനി 1110 രൂപ

SHARE THIS ON

ന്യൂഡൽഹി∙ പാചകവാതക വിലയിൽ വൻ വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. 2124 രൂപയാണ് പുതിയ വില, നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.  കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് ഇതിനു മുൻപ് വില കൂട്ടിയത്. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!