KSDLIVENEWS

Real news for everyone

ബഫര്‍സോണ്‍: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

SHARE THIS ON

തിരുവനന്തപുരം: ബഫര്‍സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് വിദഗ്ധ സമിതി ശേഖരിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് കള്ളപ്രചരണം നടത്തുന്നു: ഇടുക്കി രൂപത ഫീല്‍ഡ് പരിശോധന നടത്തിയും ജനങ്ങളുടെ പരാതി പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്ഗദ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫര്‍ സോണ്‍ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വഴി കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പുതിയ മാപ്പില്‍ സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതം; പിഴവ് തിരുത്തി സര്‍ക്കാര്‍ബഫര്‍ സോണ്‍: ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!