KSDLIVENEWS

Real news for everyone

അണലിയുമായി 30 കിലോമീറ്റർ സ്കൂട്ടറിൽ, കൈപ്പത്തിയിലേക്ക് എന്തോ ഇഴഞ്ഞുകയറുന്നതുപോലെ തോന്നി; രക്ഷപ്പെട്ടത് ഭാഗ്യത്തിന്

SHARE THIS ON

പുത്തൂർ ∙പാമ്പുമായി 30 കിലോമീറ്റർ സ്കൂട്ടർ യാത്ര. അണലിയുടെ കടിയേൽക്കാതെ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യത്തിന്. നീണ്ടകരയിലെ ഭാര്യവീട്ടിൽ നിന്നു പുലർച്ചെ 4.45ന് കൈതക്കോട്ടെ വീട്ടിലേക്കു പുറപ്പെട്ടതാണ് വെള്ളാവിളയിൽ സുജിത്ത്മോൻ. 25 കിലോമീറ്ററോളം പിന്നിട്ട് കുണ്ടറ കാഞ്ഞിരോട് ഭാഗത്തെത്തിയപ്പോൾ വലത്തെ കൈപ്പത്തിയിലേക്ക് എന്തോ ഇഴഞ്ഞുകയറുന്നതുപോലെ തോന്നി.

സ്കൂട്ടർ നിർത്തി നോക്കുമ്പോൾ എന്തോ ഹൈഡ് ലൈറ്റ് കവറിനുള്ളിലേക്ക് ഇഴഞ്ഞു കയറുന്നു. പുലർച്ചെ ആയതിനാൽ അടുത്തെങ്ങും ആരെയും സഹായത്തിനു കണ്ടില്ല, അരണയോ ഓന്തോ ആകുമെന്നു കരുതി ഇലയും മറ്റും വച്ച് ലൈറ്റ് കവറിന്റെ ഇരുവശവും മൂടി. വീട്ടിലെത്തി ഹെഡ്‌ലൈറ്റ് ഭാഗം അഴിച്ചു നോക്കിയപ്പോൾ സുജിത്ത്മോൻ ‍ഞെട്ടി, 4 അടിയോളം നീളമുള്ള അണലി. സ്കൂട്ടറിന്റെ പല ഭാഗങ്ങളും അഴിച്ചുമാറ്റിയ ശേഷം പുറത്തെടുത്തപ്പോഴേക്കും പാമ്പ് ചത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!