പഞ്ചായത്ത് പരിപാടി എന്നു പറഞ്ഞു ആരോഗ്യ പ്രവർത്തകരേയും, ആശ പ്രവർത്തകരേയും തെറ്റിദ്ധരിപ്പിച്ച ബീജെപി അംഗങ്ങളുടെ നടപടി പ്രതിഷേധാർഹം, ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം യൂത്ത്ലീഗ്.

മൊഗ്രാൽപുത്തൂർ: മൊഗ്രാൽപുത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരെയും ആശ വർക്കർമാരേയും പഞ്ചായത്തിൻ്റെ പരിപാടി എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ബീജെപിയുടെ പരിപാടി നടത്തുകയും ആരോഗ്യ പ്രവർത്തകരെയും ആശ വർക്കർമാരേയും പങ്കെടുപ്പിക്കുകയും ചെയ്തത് പ്രതിഷേധാർഹമെന്നും, ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുസ്ലിം യൂത്ത്ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

