KSDLIVENEWS

Real news for everyone

മക്കളെ കെട്ടിപ്പിടിച്ചു തീകൊളുത്തി യുവതി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

SHARE THIS ON

വില്ലുപുരം: തമിഴ്‌നാട്ടില്‍ യുവതിയും മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവും മരിച്ചു.

എം ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരന്‍മാര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു.

ഭര്‍ത്താവുമായി അകന്ന യുവതി കുട്ടികളുമായി രണ്ടു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനെ ചര്‍ച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു.

വീടിന് മുന്‍പില്‍ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്ബോള്‍ വീടിനുള്ളില്‍ നിന്നും കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഓടിച്ചെന്നപ്പോള്‍ യുവതിയും കുട്ടികളും തീയിലകപ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

പിതാവും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!