അനധികൃത സ്വത്ത് സമ്ബാദന കേസ്: കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശിപാര്‍ശ

തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്ബാദന പരാതിയിലടക്കം കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കെ കരുണാകരന് ട്രസ്റ്റ്, കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന് അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സന്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാല ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു . ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
1987 മുതല്‍ 93 വരെ സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു.. കരുണാകരന് ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയില്‍ ഉള്‍പ്പെടെ കെ സുധാകരന് ക്രമക്കേട് നടത്തി എന്നാണ് ബാബുവിന്റെ ആരോപണം.
‘മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തിലെത്തുമോയെന്ന് ആശങ്ക’; വിവാദ നിലപാടിലുറച്ച് പാലാ ബിഷപ്പ്
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേര്‍ക്ക് കൂടി കൊവിഡ്; 234 മരണം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ ചര്‍ച്ചയാകും
അനധികൃത സ്വത്ത് സമ്ബാദന കേസ്: കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശിപാര്‍ശ
മോന്‍സന്റെ മ്യൂസിയത്തില്‍നിന്നും ശില്‍പ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു

