ഉദുമയിൽ 17-കാരൻ കാർ ഓടിച്ചു; പോലീസ് പിടിച്ചു; ആർസി ഉടമയ്ക്കെതിരെ കേസ്

പൊയിനാച്ചി: പോലീസിനെ കണ്ടപ്പോൾ കാർ പിറകോട്ടോടിച്ചു. പിന്തുടർന്ന പോലീസ് കോട്ടിക്കുളത്തെ 17-കാരൻ ഓടിച്ച കാർ കസ്റ്റഡിയിലെടുത്തു. ആർ.സി. ഉടമയ്ക്കെതിരേ കേസെടുത്തു. ഞായറാഴ്ച എരോലിലാണ് സംഭവം. മേൽപ്പറമ്പ് എസ്.ഐ. വി.കെ. വിജയനും സംഘവും പട്രോളിങ് നടത്തവേ ചുവന്നനിറമുള്ള കാർ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അല്പസമയത്തിനുള്ളിൽ അത് പിറകോട്ടുപോകുന്നത് കണ്ടപ്പോൾ പോലീസിന് സംശയമായി. നിർത്താൻ ആവശ്യപ്പെട്ടു. പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത ആളാണ് ഓടിക്കുന്നതെന്ന് കണ്ടു. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. കുട്ടികളെ പിന്നീട് ബന്ധുവിനൊപ്പം വിട്ടയച്ചു

