കുമ്പള ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ മൂന്നിന് വൈകുന്നേരം 4 മണിക്ക് കർണാടക ചീഫ് വിപ്പ് സലീം അഹമ്മദ് മുഖ്യ അതിഥി

കുമ്പള : കുമ്പള ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ മൂന്നിന് വൈകുന്നേരം 4 മണിക്ക് കർണാടക ചീഫ് വിപ്പ് സലീം അഹമ്മദ് മുഖ്യ അതിഥി കുമ്പള: കുമ്പള ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 3 വൈകുന്നേരം 4 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടക്കുകയാണ് കർണാടക സർക്കാറിന്റെ ചീഫ് വിപ്പ് സലീം അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് മുൻ ഇന്ത്യൻ കബഡി താരവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജഗദീഷ് കുമ്പള അടക്കമുള്ള പ്രമുഖർ സംബന്ധിക്കും 1958ലാണ് കുമ്പളയിൽ ഹൈസ്കൂൾ തുടങ്ങിയത് സമൂഹത്തിൻറെ വിവിധ മേഖലകളിൽ ലോകത്തിന്റെ വിവിധ കോണുകളിലും സ്കൂളിൽ പഠിച്ച ഉന്നത തലത്തിൽ എത്തിയ ഒട്ടനവധി ആളുകൾ പ്രശസ്ഥിയുടെ കൊടുമുടി താണ്ടിട്ടുണ്ട് കന്നടയും മലയാളവും സംസ്കൃതവും അറബിയും പാട്യ പദ്ധതിയിലെ പ്രധാന ഭാഷകളാണ് ഇപ്പോൾ ഏകദേശം 2500ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് കായികരംഗത്തും മറ്റു മേഖലകളിലും നിരവധി പ്രതിഭാധനരായ ആളുകളാണ് ഈ സ്കൂളിൽ നിന്ന് ആദ്യാക്ഷരം കുറിച്ചത് മുന്നാം തിയതി നടക്കുന്ന സംഗമത്തിന്റെ സുഖകരമായ നടത്തിപ്പിനു വേണ്ടി സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ അഷ്റഫ് കർള ,എ കെ ആരിഫ് ദിനേശൻ മാസ്റ്റർ,നാഗേഷ് കാർള തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു
പൂർവ്വ വിദ്വാർത്ഥികൾ ഇതൊരറിയപ്പായി കണ്ട് പങ്കെടുക്കണമെന്ന് സംഘടകർ അഭ്യർത്ഥിച്ചു

