ആസ്ക്ക് ആലംപാടി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

ആലംപാടി: സാമൂഹിക,സാംസ്കാരിക,കായിക,ജീവ കാരുണ്ണ്യ മേഖലകളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി സംസ്ഥാന-ജില്ലാ അവാർഡുകൾ നേടിയ ജില്ലയിലെ മികച്ച ക്ലബ്ബായ ആസ്ക്ക് ആലംപാടിയുടെ 2021-22 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി .
ജൂലായ് 2 മുതൽ 31 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് .
ആസ്ക് സീനിയർ അംഗവും, ജി.സി.സി മെമ്പറുമായ ബക്കർ മിഹ്റാജിന് ആദ്യ മെമ്പർഷിപ്പ് നൽകി ക്ലബ് പ്രസിഡന്റ ഗപ്പു ആലംപാടി മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചെയ്തു.
മാഹിൻ മേനത്ത്, സിദ്ധിഖ്.എം, കാദർ ചാൽക്കര, ലത്തീഫ് മാസ്റ്റർ, ജീലാനി ചെറിയാലംപാടി, ഹിഷാം പൊയ്യയിൽ, എസ്.എ.അബ്ദുൽ റഹ്മാൻ, റിയാസ്.ടി.എ, നസീർ ബിസ്മില്ല, മണി സലൂൺ, അഷ്റഫ്.ടി.എം.എ, സിദ്ധീഖ് ചൂരി, ഹാജി.കെ.എം, ഹാരിസ്.സി.എം, സിദ്ധിഖ് ബിസ്മില്ല, ഖാദർ കാഹു, സാദിഖ് ഖത്തർ, മഹറു മേനത്ത്, ആഷി.എം.ബി.കെ, അസീസ് ഖാളി, ഈയാച്ചു, തസ്രി ജോൺ, സലാം.എസ്.ടി, മുനീർ തുടങ്ങിയവർ സംബന്ധിച്ചു.

