വ്യാജ പ്രചരണം ; നിയമ നടപടിയുമായി മുന്നോട്ട്

-കഴിഞ്ഞ മൂന്നു ദിവസമായി റിയൽ എസ്റ്റേറ്റിന്റെ പേരിൽ ഞാൻ പണം വാങ്ങിയതായും ഒരു കുടുംബത്തെ പറ്റിച്ചതായും നവ മാധ്യമങ്ങളിലൂടെയും ചില ഓൺലൈൻ ന്യൂസുകളിലൂടെയും കള്ളപ്രചരണം നടത്തിവരുന്നു . ആലംപാടി ബാഫഖി നഗറിൽ എന്റെ കുടുംബ സ്ഥലത് വീട് പണിയാൻ മുഹമ്മദ് സത്താർ ചുരി എന്ന വ്യക്തിയെ ഏൽപ്പിച്ചിരുന്നു .ലോക്ഡൗൺ കാരണം കുറച്ച് കാലത്തേക്ക് സ്ഥലം ( സന്ദർശിക്കുവാൻ സാധിച്ചിട്ടില്ല , ഇത് മുതലെടുത്തു വീട് പണിയാൻ ഏല്പിച്ച് വ്യക്തി സ്ഥല ഉടമ അറിയാതെ വേറെ ഒരു വ്യക്തിക്ക് ഇരുപത് ലക്ഷം രൂപ ഒരു രേഖയും ഇല്ലാതെ വാങ്ങിച്ച് വീട്ടിൽ അനധികൃതമായി താമസിപ്പിച്ചതായി അറിയാൻ സാധിച്ചു . വീട് വിൽക്കുവാനുള്ള യാതൊരു അവകാശവും ടിയാൻ നൽകിയിട്ടില്ല , ഒരു രേഖയും പരിശോധിക്കാതെ ഭൂ ഉടമ ആരെന്നു പോലും അറിയാതെ ഇരുപത് ലക്ഷം രൂപ നൽകിയെന്ന് പറയുന്നത് അവിശ്വസനീയമാണ് . ഇപ്പോൾ ഈ വീട് വാങ്ങിച്ച വ്യക്തിയും ഇടനിലക്കാരനുമായ മുഹമ്മദ് സത്താറും ഈ കച്ചവടം സംബന്ധിച്ച് ഒരു രൂപ പോലും കൈപറ്റാത്ത ഭൂ ഉടമയേയും കുടുംബത്തേയും അപമാനിച്ചു കൊണ്ടാണ് വ്യാജ പ്രചരണം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ് . ഈ വ്യാജ നടപടിക്കെതിരെ ഭൂ ഉടമ ബഹുമാനപെട്ട സുപ്രിഡൻഡെന്റ് ഓഫ് പോലീസ് അവർകളുടെ മുമ്പാകെയും , കാസറഗോഡ് കോടതിയിലും കേസ് ഫയൽ ചെയ്തിട്ടുണ്ട് . ഒരു രേഖയും ഇല്ലാതെ ഇരുപത് ലക്ഷം രൂപ നൽകി കബളിക്കപ്പെട്ടു എന്ന് പറയുന്നത് നൂറു ശതമാനം സാക്ഷരതയുള്ള നമ്മുടെ നാട്ടിൽ വിശ്വസിക്കാവുന്നതിലും അപ്പുറത്താണ് . ഇരുപത് ലക്ഷം രൂപ കൊടുത്തു എന്ന് പറയുന്ന വ്യക്തി ഒരു രേഖയും ഇല്ല എന്ന് പ ന്നത് തന്നെ ഒരു കള്ളം മറച്ചു വെക്കാൻ വേണ്ടി നൂറു കള്ളം പറയുന്നതിന് സമാനമാണ് . അത് കൊണ്ട് ഭൂ ഉടമ ഇത് സംബന്ധിച് കോടതി മുഖേന നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതാണ് .
നൗഷാദ് പി.സി. S / O പി.സി യൂസഫ് ആർ.ഡി. നഗർ

