KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എ‌ടിഎം തകർത്ത് പണം കവരാൻ ശ്രമം: പാലക്കാട് സ്വദേശി അറസ്റ്റിൽ

SHARE THIS ON

കാഞ്ഞങ്ങാട് ∙ എ‌ടിഎം തകർത്ത് പണം കവരാൻ ശ്രമിച്ച സംഭവത്തിൽ പാലക്കാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വണ്ടായിയിലെ കെ.മണികണ്ഠനെ (33) ആണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 1ന് രാത്രി 12.57ന് ആണ് സംഭവം. പുതിയകോട്ടയിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം ആണ് ഇയാൾ തകർത്ത് പണം കവരാൻ ശ്രമിച്ചത്.

എ‌ടിഎം തകർത്ത് ഒരാൾ പണം കവരാൻ ശ്രമിക്കുന്ന ദൃശ്യം ബാങ്ക് അധികൃതർക്ക് കിട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ബാങ്ക് പരാതി നൽകിയത്. അതേ സമയം പ്രതിയെ നേരത്തെ പൊലീസ് മദ്യലഹരിയിൽ ബൈക്ക് ഓടിച്ചതിന് പിടികൂടിയിരുന്നു. ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഇയാളെ വിടുകയായിരുന്നു. ഇതിന്റെ സങ്കടത്തിൽ വീണ്ടും മദ്യപിക്കാനായി പണം കണ്ടെത്താനാണ് ഇയാൾ എടിഎം തകർക്കാൻ ശ്രമിച്ചതെന്ന് കരുതുന്നു. എടിഎം തകർത്തെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!