വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും. മഹാരാഷ്ട്ര, ബിഹാര്‍, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 7 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും പൊരുമാറ്റ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നാമനിര്‍ദേശപത്രിക ഒക്ടോബര്‍ 14 വരെ സമര്‍പ്പിക്കാം. ഒക്ടോബര്‍ 17ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നവംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ ആദംപൂര്‍, തെലങ്കാനയിലെ മുനുഗോഡ്, ഉത്തര്‍പ്രദേശിലെ ഗോല ഗോക്രന്നനാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

