KSDLIVENEWS

Real news for everyone

കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ മോശം പെരുമാറ്റം ; പ്രാഥമിക റിപ്പോര്‍ട്ട് തേടി

SHARE THIS ON

ബസ് യാത്രികരെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ കെഎസ്‌ആര്‍ടിസി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷീബയ്‌ക്കെതിരെയാണ് അന്വേഷണം.
ചിറയന്‍ കീഴ് ബസ്സ്റ്റാന്റില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. യാത്രക്കാര്‍ കെഎസ്‌ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലും ചിറയിന്‍കീഴ് പോലീസിലും പരാതി നല്‍കി.
തനിക്ക് ഭക്ഷണം കഴിക്കണമെന്നും അതിന് ശേഷം കയറിയാല്‍ മതിയെന്നും പറഞ്ഞ് യാത്രക്കാരോട് ക്ഷുഭിതയായ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!