KSDLIVENEWS

Real news for everyone

മിസ് കേരള 2021: കേരളത്തിന്റെ സൗന്ദര്യറാണിയായി കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ്

SHARE THIS ON

കൊച്ചി: മിസ് കേരളയായി കണ്ണൂർ സ്വദേശി ഗോപിക സുരേഷ് വിജയിച്ചു. 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക വിജയിച്ചത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മൂന്ന് റൌണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം ആണ് ഗോപിക നടത്തിയത്. മത്സരത്തിന് 25പേര്‍ റാ൦പിലെത്തി ഓരോരുത്തരും കേരളീയ, ലെഹ൦ഗ, ഗൌൺ. വ്യത്യസ്തമായ റൌണ്ടുകളിലെ ചുവട് വയ്പ്പിൽ തിളങ്ങി.വിധികര്‍ത്താക്കളുടെ ചോദ്യങ്ങളിലൂടെയായിരുന്നു വിജയിയെ നിര്‍ണയിച്ചത്. ഫൈനൽ റൌണ്ടിലേക്ക് അഞ്ച് പേർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് സഞ്ജന ജോൺ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായി ക്യാറ്റ് വാക്ക് നടത്തിയാണ് ഇവർ ഫൈനലിൽ എത്തിയത്. ബെംഗളൂരുവിൽ വിദ്യാർത്ഥിയാണ് കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. റണ്ണറപ്പായത് എറണാകുളം സ്വദേശി ലിസ്ലി ലിഫി ആണ്. സെക്കന്റ് റണ്ണറപ്പ് ഗഗന ഗോപാൽ ആണ്. തൃശൂർ സ്വദേശിയു൦ ഓസ്ട്രേലിയയിൽ വിദ്യാര്‍ത്ഥിയുമാണ് ഗഗന. വിധി കര്‍കത്താക്കള്‍ സ൦വിധായകന്‍ ജീത്തു ജോസഫ് , സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!