KSDLIVENEWS

Real news for everyone

72 പേർക്കു പരിക്ക്, 11 പേരുടെ നില ഗുരുതരം; അമിത വേഗവും ബസിന്റെ പഴക്കവും അപകടത്തിന് കാരണമായെന്നു യാത്രക്കാർ

SHARE THIS ON

കാഞ്ഞങ്ങാട് • പുത്തൂരിലെ ബൽനാടിൽ നിന്നും കർണാടകയിലെ ചെത്ത്കയത്തെ കല്യാണ വീട്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റത് 72 പേർക്ക് . 7 പേരാണ് നാടിനെ നടുക്കിയ അപകടത്തിൽ മരിച്ചത് . പരുക്കേറ്റ 46 പേരെ മംഗളൂരുവിലെ ആശുപ്രതികളിലേക്ക് മാറ്റി . 29 പേരെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇവരുടെ സൗകര്യം കണക്കിലെടുത്ത് രണ്ട് കെഎസ്തർടിസി ബസുകളിലായി മംഗളുരുവിലെ വെൻലോക് ആശുപ്രതിയിലേക്ക് മാറ്റുകയായിരുന്നു.സാരമായി പരുക്കേറ്റ 11 പേരെ നേരത്തേതന്നെ മംഗളൂരുവിലെ വിവിധ ആശുപ്രതികളിൽ ( പ്രവേശിപ്പിച്ചിരുന്നു . നിസാര പരുക്കളുടെപൂടംകല്ല് താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ച 6 പേരെ ഡിസ്പാർജ് ചെയ്തു . ബസിൽ അനുമതിയുള്ളതിലും കൂടുതൽ യാത്രക്കാരുണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു72 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണു യാത്രക്കാർ പറയുന്നത് . ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 70 പേരാണു പരുക്കേറ്റ് ചികിത്സയ്ക്കെത്തിയത് . 88 പേർ ബസിൽ ഉണ്ടായിരുന്നവെന്നാണ് അനൗദ്യോഗിക വിവരം . അമിത വേഗവും ബസിന്റെ പഴക്കവും അപകടത്തിനു കാരണമായെന്നു യാത്രക്കാർ പറഞ്ഞു . ബസിന് കാലപ്പഴക്കമുണ്ടെങ്കിലും അമിത വേഗമാണ് അപകടകാരണമെന്ന് പറയാനാകില്ലെന്നും ഇറക്കത്തിന്റെ അവസാനമെത്തിയപ്പോഴാണ് ബസ് നിയന്ത്രണംവിട്ടതെന്നും സംഭവസ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് സബ് കലക്ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു . ബസ് പാഞ്ഞു കയറിയ വീട്ടിലെ കുടുംബം അപകടം നടക്കുമ്പോൾ മറ്റൊരു വീട്ടിൽ പാണത്തൂർ • ബസ് അപകടത്തിന്റെ നടുക്കത്തിനിടയിലും വൻ ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് പാണത്തൂർ പരിയാരത്തെ മുണ്ടപ്ലാക്കൽ ജോസ് . ഇന്നലെ പരിയാരത്ത് അപകടത്തിൽപെട്ട ബസ് അപകടത്തിൽപ്പെട്ട ബസ് ഇടിച്ചുകയറിയത് റോഡരികിലുള്ള ജോസിന്റെ വീട്ടിനുള്ളിലേക്കായിരുന്നു . അപകട സമയത്ത് ജോസും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കരിക്കയിലെ വീട്ടിലായിരുന്നു . 2 ദിവസം മുൻപുവരെ പരിയാരത്തെ വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ ഇന്നലെ വീട്ടിലില്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ജോസ് പറഞ്ഞു . അപകടത്തിൽ ജോസിന്റെ ഓടുമേഞ്ഞ വീട് പൂർണമായും തകർന്നു . മേൽക്കൂരയും ഭിത്തിയും തകർത്ത് ബസ് വീട്ടിനുള്ളിലേക്കു പാഞ്ഞുകയറിയപ്പോൾ അകത്തുണ്ടായിരുന്ന ഫർണിച്ചറും നശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!