ഞങ്ങൾക്ക് ഒരു റോഡ് തരുമോ?? (നെല്ലിക്കട്ട അതിർകുഴി റോഡ്)

✒️ അബ്ദുല്ല നെല്ലിക്കട്ട
സാറെ നമ്മുടെ റോഡ് എന്തായി? ആ അത് പാസ്സായിൻ ടാ…. പാസ്സായിൻ… കേൾക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു.. ഇങ്ങനെയൊരു റോഡ് പാസ് ആയത് കേരളചരിത്രത്തിൽ ആദ്യമായിരിക്കും. ബന്ധപ്പെട്ടവരോട് ചോദിക്കുമ്പോഴൊക്കെ ഇടപെടുന്നുണ്ട് ഇടപെടുന്നുണ്ട് എന്നാണ് മറുപടി. മൂന്നുവർഷംകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള റോഡ് നന്നാക്കാൻ സാധിച്ചില്ല എന്നുള്ളത് ഖേദകരം തന്നെ.. നിരന്തരം നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴികളിലൂടെ യാത്ര ചെയ്യുന്നത്.. വാഹനയാത്ര പോയിട്ട് നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിൽ.. നടന്നു പോകുമ്പോൾ മറ്റു വാഹനങ്ങളിൽ നിന്നും ജെല്ലി കല്ലുകൾ തെറിച്ചു വീഴുന്നു.. അപകടങ്ങൾ തലനാരിഴയ്ക്കാണ് ഒഴിവാക്കുന്നത്.. വലിയൊരു ദുരന്തം നടന്നതിനുശേഷം ഖേദം പ്രകടിപ്പിക്കുന്നതിനുമുമ്പ് വരാതിരിക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.. ഞങ്ങൾക്കൊരു റോഡ് വേണം… സ്വതന്ത്രമായി യാത്രചെയ്യാൻ… നമ്മുടെ അപ്പുറത്ത് ഉള്ളവരൊക്കെ അവരുടെ റോഡിന്റെ കഥകൾ പറയുമ്പോൾ നമുക്കും കൊതിയാവുന്നു അങ്ങനെയൊരു റോഡിലൂടെ യാത്ര ചെയ്യാൻ….. നടുവൊടിയുന്ന യാത്രയ്ക്ക് പരിഹാരം ഉണ്ടാവണം…ഇവിടെയുള്ള നാട്ടുകാരുടെ വണ്ടികൾ എന്നും വർക്ക് ഷോപ്പിൽ തന്നെയാണ് ടയർ പഞ്ചറും സ്റ്റാർട്ട് പ്രശ്നവും അങ്ങനെ പലതും…

