KSDLIVENEWS

Real news for everyone

‘നോമ്ബിന് ശേഷമുള്ള ബലിപെരുന്നാളിന് മുസ്‍ലിം വീടുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും’

SHARE THIS ON

കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാന്‍ ഈസ്റ്റര്‍, ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശംസകളുമായി എത്തുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തേ പ്രസ്താവിച്ചിരുന്നു. ക്രിസ്മസിന് കേക്കുകളുമായി ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കണം എന്ന് പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതൃത്വം നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനുപിന്നാലെ ന്യൂനപക്ഷങ്ങളിലേക്ക് അടുക്കാന്‍ അടുത്ത തന്ത്രവും പയറ്റാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. നോമ്ബിനുശേഷം വരുന്ന ബലിപെരുന്നാളിന് സംസ്ഥാനത്തെ മുസ്‌ലിം വീടുകള്‍ സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്‌ലിം വീടുകളിലെത്തി ഈദ് ആശംസകള്‍ നേരുമെന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. റമദാന്‍ വ്രതത്തിനുശേഷമുള്ള ചെറിയ പെരുന്നാളിനെയാണ് ബി.ജെ.പി നേതാവ് ബലിപെരുന്നാളാക്കിയത്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖിന്റെ വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നോബിള്‍ മാത്യുവിന്റെ അബദ്ധ പരാമര്‍ശം. ‘ഇപ്രാവശ്യം ബലിപെരുന്നാള്‍ വരികയാണ്. നോമ്ബിനുശേഷം, ആ ബലിപെരുന്നാള്‍ ദിവസം ഈദ് ആശംസകളുമായി മുഴുവന്‍ മുസ്‌ലിം വീടുകളും സന്ദര്‍ശിക്കും’-നോബിള്‍ മാത്യു പറഞ്ഞു. ഈസ്റ്ററിനും ക്രിസ്മസിനും ക്രിസ്ത്യന്‍ വീടുകളും പെരുന്നാളിന് മുസ്ലിം വീടുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച്‌ ആശംസ നേരും. വിഷുവിന് ഹിന്ദുവീടുകള്‍ ന്യൂനപക്ഷങ്ങളും സന്ദര്‍ശിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!