KSDLIVENEWS

Real news for everyone

സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ സമസ്ത എപി വിഭാഗം; 100 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കും

SHARE THIS ON

കോഴിക്കോട്: സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എപി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും സർവകലാശാലയുടെ പ്രവർത്തനം.

സമസ്തയുടെ കീഴിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലയ്ക്ക് കീഴിൽ ഏകോപിപ്പിക്കും. ആദ്യഘട്ടമായി 50 കോടി രൂപ സമാഹരിക്കും. ചരിത്രം, ഭാഷ പഠനങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാനാണ് തീരുമാനം.

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ അനുമതിയായതോടെയാണ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ വിഭാഗം രംഗത്തെത്തിയത്. സമസ്തയുടെ കീഴിയിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!