ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ബൃഹദ് പദ്ധതികൾക്ക് പിന്തുണയുമായി ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമ്മിറ്റി

ദുബൈ: കാസർഗോഡ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ബൃഹദ് പദ്ധതികൾക്ക് ഉറച്ച പിന്തുണയുമായി ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സഹായ ഹസ്തം. ആരോഗ്യ കേരളത്തിനു മുസ്ലിമം ലീഗിൻ്റെ മഹനീയ സംഭാവനയായ സി. എച്ച് സെൻ്റർ എന്ന കാരുണ്യരംഗത്തെ മഹദ് സംരംഭം നമ്മുടെ ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർഗോഡ് ആരംഭിക്കുമ്പോൾ അതിനു കലവറയില്ലാത്ത പിന്തുണയുമായി ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ഒപ്പമുണ്ട്. നിരാലംഭർക്ക് സാന്ത്വനസ്പർഷമേകുന്ന സി. എച്ച് സെൻ്റർ കാസർഗോഡിനു അഞ്ച് ലക്ഷം ഇന്ത്യൻ രൂപയുടെ സഹായമാണു ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമ്മിറ്റി നൽകുന്നത്. ആദർശ സേവനരാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രവർത്തനവുമായ മുന്നേറുന്ന മുസ്ലിം ലീഗ് കമ്മിറ്റി വർത്തമാന കാലഘട്ടത്തിൻ്റെ സാഹചര്യം മനസ്സിലാക്കി അതിൻ്റെ പ്രവർത്തകർക്കായും അഭ്യുദകാകംക്ഷികൾക്കുമായി ഉത്തമ രാഷ്ട്രീയ വിദ്യാഭ്യാസം നൽകി ജന സേവനത്തിനും രാഷ്ട്ര സേവനത്തിനും ഉതകുന്ന പുതു തലമുറയെ വാർത്തെടുക്കാനായി ആരംഭിക്കുന്ന സി. എച്ച് മുഹമ്മദ് കോയ പൊളിറ്റിക്കൽ സ്ക്കൂളിനും അതോടൊപ്പം യുവജനങ്ങൾക്കായി തൊഴിൽ സഹായങ്ങൾക്കായി ആരംഭിക്കുന്ന എംപ്ലോയിമെൻ്റ് സെല്ലിനുമായി ഒരു ലക്ഷം ഇന്ത്യൻ രൂപയുടെ സഹായവും ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമിറ്റി നൽകും. ജൂലൈ 4 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാസർഗോഡ് സിറ്റി ടവറിൽ വെച്ചിൽ നടക്കുന്ന പ്രൗഢഗംഭീരമയാ ചടങ്ങിൽ വെച്ച് ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സഹായ ഹസ്തം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാരും. ചടങ്ങിൽ നാട്ടിലുള മുഴുവൻ കെ. എം. സി. സി പ്രവർത്തകരും നേതാക്കളും പങ്കെടുക്കണമെന്ന് ദുബൈ കെ. എം. സി. സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി, ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.

