KSDLIVENEWS

Real news for everyone

രാജകീയമരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടില്ല; മുറിച്ചെങ്കില്‍ ഉത്തരവാദി ഉദ്യോഗസ്ഥര്‍-ഇ. ചന്ദ്രശേഖരന്‍

SHARE THIS ON

തിരുവനന്തപുരം: രാജകീയ മരങ്ങൾ മുറിക്കാനുള്ള ഉത്തരവല്ല കൊടുത്തതെന്നും അത്തരം മരങ്ങൾ മുറിക്കാൻ ഉത്തരവ് കൊടുക്കാൻ ആർക്കും കഴിയില്ലെന്നും മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. മരം മുറിക്കാനുള്ള ഉത്തരവ് പൂർണമായ ഉത്തരവാദിത്തത്തോടെയാണ് ഇറക്കിയതെന്നും ഉത്തരവിന് നിർദേശം നൽകിയ മന്ത്രി എന്ന നിലയിലിൽ അത് അംഗീകരിക്കുന്നുവെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

1964ലെ ഭൂമിപതിവ് ചട്ടം അനുസരിച്ച് പതിച്ചുകൊടുത്ത ഭൂമിയിൽ കൃഷിക്കാരൻ വെച്ചുണ്ടാക്കിയ മരങ്ങൾ മുറിക്കാം എന്നാണ് ഉത്തരവ്. 50 വർഷത്തിനകം വെച്ചുപിടിപ്പിച്ചതല്ലാത്ത മരങ്ങൾ മുറിക്കാൻ ഉത്തരവ് നൽകിയിട്ടില്ല. ഉത്തരവ് ദുരുപയോഗം ചെയ്തുകൊണ്ട് മരംമുറിക്കാനുള്ള നീക്കം ഉണ്ടാകാം. അതല്ലാതെ ഈ പറയുന്ന രീതിയിൽ ഒരു തരത്തിലും മരം മുറിക്കാൻ കഴിയില്ല. സംസ്ഥാന തലത്തിൽ തന്നെ മുഖ്യമന്ത്രി അടക്കം നടത്തിയ സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആലോചനകളെല്ലം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്ന് ജനപ്രതിനിധികൾ, കർഷക സംഘടനകൾ എന്നിവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നത്. തീരുമാനത്തിൽ കുഴപ്പമുണ്ടെന്ന് ആർക്കും തോന്നിയിട്ടില്ലെന്നും ഇപ്പോഴും തോന്നുന്നുമില്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!