KSDLIVENEWS

Real news for everyone

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 3 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി കുന്നിൽ എം എസ് എഫ് കമ്മിറ്റി

SHARE THIS ON

മൊഗ്രാൽ പുത്തൂർ : സ്കൂൾ – മദ്രസ്സ പഠനം ഓൺലൈൻ ആയതോടെ പഠിക്കാൻ സൗകര്യമില്ലാതെ വിഷമിച്ചിരുന്ന വിദ്യാർത്ഥികൾക്ക് കുന്നിൽ മേഖലാ എംഎസ് എഫ് കമ്മിറ്റിയുടെ കൈതാങ്ങ്, 3 വിദ്യാർത്ഥികൾക്കാണ് എം എസ് എഫ് പ്രവർത്തകർ സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുത്തി മൊബൈൽ ഫോൺ സമ്മാനിച്ചത്.നിരവധി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജിയിൽ നിന്നും പഞ്ചായത്ത് എം എസ് എഫ് സെക്രട്ടറി അനസ് കുന്നിൽ ഏറ്റു വാങ്ങി. കുന്നിൽ മേഖല എം എസ് എഫ് പ്രവർത്തകർ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് പി എം മുനീർ ഹാജി പറഞ്ഞു.അനസ് കുന്നിൽ, സുഹൈദ് കുന്നിൽ, അഫ്രാസ് പി.എച്ച്., അനസ് വലിയവളപ്പ്, അമാൻ, ആശിർ, അനസ്, ഫൈസൽ എ. ആർ സംബന്ധിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!