സാധാരക്കാർക്ക് കിട്ടേണ്ട വാക്സിനേഷനിൽ പക്ഷപാതം നിയമപരമായി നേരിടുമെന്ന് സാദിക്ക് കടപ്പുറം.

മൊഗ്രാൽ പുത്തൂർ : ഇന്നലെ FHC ൽ നടന്നത് വെറും തെറ്റായ രീതിയാണെന്നും ഇതിന് മുമ്പും പലപ്രാവിശ്യം ഇതുപോലെ അവിടെ നടന്നിട്ടുണ്ടെന്നും സാദിക്ക് കടപ്പുറം സൂചിപ്പിച്ചു.
മുസ്ലിം ലീഗിന്റെ കുത്തക പോലെയാണ് FHC ലെ ജീവനക്കാരെ കൈയിലാക്കി അവർ നടത്തുന്നത്.
അവർക്ക് വേണ്ടപ്പെട്ടവർക്ക് FHC ലെ ഒരു വിഭാഗം ജീവനക്കാരെ സ്വാധീനം ഉപയോഗിച്ച് ഗുണ്ടകളെ പോലെ വൈറ്റ് ഗാർഡിനെ അവിടെ നിർത്തി സാധാരണക്കാരന്റെ അവകാശം അവർ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിനകത്ത് സാധാരണക്കാർക്ക് സ്പോർട്ട് രജിസ്ട്രേഷൻ വാക്സിനേഷനെ കുറിച്ച് ഒരീ അറിവും കിട്ടുന്നില്ല.
വാർഡിലെ ആശാ വർക്കർമാർക്ക് സ്പോർട്ട് രജിസ്ട്രേഷനെ കുറിച്ച് വെക്തമായ ഒരു അറിവ് കിട്ടുന്നില്ല.
കോവിഡ് പ്രതിരോധം പാളി ഉയർന്ന TPR നിരക്കിൽ D കാറ്റഗറിയിലാണ് നമ്മുടെ പഞ്ചായത്ത് ഇന്ന് നിലനിൽക്കുന്നത്.
ഈ കോവിഡ് കാലത്ത് പക്ഷപാതം കാണിക്കാതെ എല്ലാവരേയും ഒന്നിച്ച് കൂട്ട് പിടിച്ചാണ് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോകേണ്ടത്.
ഇതുപോലെ പഞ്ചായത്തിനകത്ത് സാധാരണക്കാർക്ക് കിട്ടേണ്ട അവകാശം നഷ്ടപ്പെടുത്തി സ്വന്തക്കാർക്ക് മാത്രം നൽകി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് നാഷണൽ യൂത്ത് ലീഗ് (NYL) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സാദിക്ക് കടപ്പുറം അറിയിച്ചു.

